കണ്ണൂർ: സംഘടനയിൽ അംഗത്വം എടുക്കാത്തതിനാൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തിയതായി പരാതി. സിഐടിയു തൊഴിലാളി സംഘടനയ്ക്ക് നേരെ പയ്യന്നൂർ കാങ്കോൽ സ്വദേശിയായ എം.കെ രാജനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ 28 വർഷമായി പയ്യന്നൂർ നഗരത്തിൽ ഓട്ടോ ഓടിക്കുകയാണ് എം.കെ രാജൻ. എന്നാൽ, മൂന്ന് വർഷം മുമ്പ് കാൻസർ വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് ചികിത്സ കുറെ കാലം മുന്നോട്ടു പോയി. ഒടുവിൽ, കാങ്കോലിൽ ഓട്ടോ ഓടിക്കാൻ 56 വയസ്സായ ഈ കഠിനാധ്വാനി തീരുമാനിക്കുകയായിരുന്നു. ഇവിടെ തന്നെയാണ് വണ്ടിയുടെ പെർമിറ്റും.
എന്നാൽ, ഐഎൻടിയുസി യൂണിയൻ മെമ്പറായ രാജൻ, സിഐടിയു മെമ്പർഷിപ്പ് എടുക്കാതെ കങ്കോലിൽ ഓടാൻ സമ്മതിക്കില്ലെന്നാണ് സിഐടിയു തൊഴിലാളികൾ തീർത്തു പറഞ്ഞു. അപേക്ഷ നൽകി ആറുമാസത്തിലധികം കഴിഞ്ഞിട്ടും, ഓട്ടോ ഓടിക്കാൻ സിഐടിയു അനുവദിക്കുന്നില്ലെന്നാണ് രാജൻ പറയുന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി മുതലായവർ പ്രശ്നത്തിൽ ഇടപെട്ടിട്ടും കാൻസർ രോഗിയായ രാജന്റെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല
Post Your Comments