ജനീവ: റഷ്യ-ഉക്രയിൻ വിഷയത്തിൽ, സന്തുലിതമായും സ്വതന്ത്രമായും നിലകൊള്ളാനുള്ള ഇന്ത്യയുടെ നയം സ്വാഗതം ചെയ്ത് റഷ്യ. കിഴക്കൻ യൂറോപ്പിൽ സ്ഥിതി രൂക്ഷമാകുമ്പോൾ പക്ഷം പിടിക്കാതിരിക്കാനുള്ള ഇന്ത്യയുടെ ഐക്യരാഷ്ട്ര സംഘടനയിലെ നിലപാടിനു ശേഷമാണ് റഷ്യയുടെ ഈ അഭിപ്രായം.
റഷ്യൻ എംബസിയാണ് ഈ അഭിപ്രായവുമായി രംഗത്ത് വന്നത്.’സന്തുലിതമായും സ്വതന്ത്രമായും നിലകൊള്ളാനുള്ള ഇന്ത്യയുടെ നിലപാട് ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു’ റഷ്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധികളുടെ ട്വീറ്റും റഷ്യൻ എംബസി ഷെയർ ചെയ്തിട്ടുണ്ട്.
We welcome #India’s balanced, principled and independent approach ? https://t.co/nnlSLQaVlN
— Russia in India ?? (@RusEmbIndia) February 18, 2022
ഉക്രൈൻ വിഷയം പ്രതിപാദിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതി സമ്മേളനത്തിൽ, ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി സംഘർഷം ലഘൂകരിക്കാൻ ഉള്ള അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഉക്രൈൻ അതിർത്തിയിലെ സംഘർഷത്തിനു ലഘുത്വം കൈവരുത്താനുള്ള അടിയന്തര നടപടികൾ ഇന്ത്യ പിന്താങ്ങുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ച്ചിയും അറിയിച്ചു.
Post Your Comments