ജിദ്ദ: സൗദിയിൽ നേരിയ തോതിൽ മഴ. മക്ക, ജിദ്ദ നഗരങ്ങളിൽ നേരിയ തോതിൽ ഇടവിട്ട് മഴ അനുഭവപ്പെട്ടു. നഗരങ്ങളിലെ ആകാശം മേഘാവൃതമാണ്. മക്ക, മദീന, അൽ – ബഹ, തബൂക്ക് , വടക്കൻ അതിർത്തികൾ , അൽ – ജൗഫ്, ഹായിൽ, ബുറൈദ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നു.
അതേസമയം റിയാദ്, അൽ – ഷർഖിയ തുടങ്ങിയ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments