ജിദ്ദ: വിമാനത്തിനുള്ളിൽ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. വിമാനത്തിലെ ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർക്കെതിരെ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരെയും ജീവനക്കാരെയും ശാരീരികമായി ആക്രമിക്കുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ, സഭ്യതയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നപക്ഷം അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Post Your Comments