KeralaLatest NewsNews

സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള പന്തലുകളും ഹൈടെക്ക് ആകുന്നു

കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിനായി എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് പന്തലുകളാണെന്ന് റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന പന്തലുകളില്‍ ഉണ്ട്
. 500 പേര്‍ക്കു വീതം ഇരിക്കാവുന്ന മൂന്നു പന്തലുകളുടെ നിര്‍മാണമാണ് സമ്മേളന നഗരിയില്‍ പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ഒറ്റനോട്ടത്തില്‍ കെട്ടിടമാണെന്നേ തോന്നുകയുള്ളൂ.

Read Also : ‘ക്രൂരമായ വിധി, പ്രിയപ്പെട്ടവർ’: അഹമ്മദാബാദ് സ്ഫോടനത്തിൽ 38 പേർക്കൊപ്പം വധശിക്ഷ ലഭിച്ച മലയാളികളെ കുറിച്ച് വൈറൽ പോസ്റ്റ്

ജര്‍മന്‍ നിര്‍മിത പ്രത്യേകതരം ടാര്‍പോളിനുകള്‍ കൊണ്ടാണ് മേല്‍ക്കൂര മേയുക. മൂന്നു ദിവസം മുമ്പാണ് പന്തല്‍ പണി തുടങ്ങിയത്. മുന്തിയ ഇനം അലുമിനിയം കമ്പികളും തൂണുകളും ഉപയോഗിച്ചാണ് പന്തലിന്റെ സ്ട്രക്ചര്‍ തീര്‍ത്തിരിക്കുന്നത്.

രണ്ടു പന്തലുകളുടെ മേല്‍ക്കൂരയും മൂന്നാമത്തേതിന്റെ സ്ട്രക്ചറല്‍ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി. മാര്‍ച്ച് ഒന്നിനാണ് സമ്മേളനം തുടങ്ങുകയെങ്കിലും ഈ മാസം 25ഓടെ പന്തല്‍പണി പൂര്‍ത്തിയാക്കാനാണ് കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കൊച്ചിയിലെ നിയോ കൊച്ചിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പന്തലും സ്റ്റേജും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണക്കരാര്‍.

 

shortlink

Post Your Comments


Back to top button