ഭോപ്പാല്‍: ഹിജാബ് വിവാദത്തിനിടെ ബുര്‍ഖ ധരിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ അധികൃതര്‍ തടഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് ബുര്‍ഖ ധരിച്ച് ദര്‍ശനം നടത്താന്‍ യുവതി എത്തിയത് . ബുര്‍ഖ ധരിച്ച് യുവതിയെ കണ്ടതോടെ ആളുകളും കൂടി , സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി .
Read Also : വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ഭർത്താവ് അറസ്റ്റിൽ
ബാബ മഹാകാല്‍ ദര്‍ശനത്തിനായി എത്തിയ ഭക്തരും യുവതിയെ കണ്ട് അമ്പരന്നു . ഇതിനിടെ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ കാണുകയും തടയുകയുമായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതി അധികൃതര്‍ സ്ഥലത്തെത്തി യുവതിയോട് സംസാരിച്ചു.
ബുര്‍ഖ ധരിച്ചെത്തിയെങ്കിലും താന്‍ മുസ്ലീം അല്ലെന്നാണ് യുവതി പറഞ്ഞത് . രാജസ്ഥാനിലെ ഭില്‍വാരയില്‍ അമ്മയ്ക്കും അച്ഛന് ദല്ചന്ദിനുമൊപ്പമാണ് ക്ഷേത്രത്തിലെത്തിയതെന്നും തന്റെ പേര് ലക്ഷ്മി എന്നാണെന്നും യുവതി അധികൃതരോട് പറഞ്ഞു. മറ്റ് വിവരങ്ങളും അധികൃതരും, പോലീസും ചോദിച്ചറിഞ്ഞു . യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും, ബുര്‍ഖ ധരിച്ച് മഹാകാല്‍ ക്ഷേത്രത്തിലേക്ക് വരാന്‍ ഏറെ നാളായി നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
ആഗ്രഹം സഫലമാക്കാനായാണ് വീട്ടുകാര്‍ യുവതിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത് . അതേസമയം, ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ വന്നതിന്റെ കാരണം പോലീസ് ചോദിച്ചപ്പോള്‍ ജിന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ എത്തിയതെന്നാണ് യുവതി പറഞ്ഞത് .
Post Your Comments