KeralaLatest NewsNews

ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേയുടെ സ്റ്റേ നീങ്ങണം: സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് സർവ്വേ തടഞ്ഞതെന്ന് സർക്കാർ ആരോപിച്ചു.

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞു കൊണ്ടുള്ള ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

Also read: ഇത് ഉപ്പിലിട്ടതല്ല, ആസിഡിൽ ഇട്ടത്: ഉപ്പിലിട്ടത് കഴിച്ച കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയാണ് സിംഗിൾ ബെഞ്ച് സർവ്വേ തടഞ്ഞു കൊണ്ട് ഉത്തരവിട്ടത്. അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ് എന്ന വാദം കണക്കിൽ എടുക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് സർക്കാർ വാദിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് സർവ്വേ തടഞ്ഞതെന്ന് സർക്കാർ ആരോപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് സർക്കാരിന്റെ അപ്പീലുകൾ പരിഗണിക്കും.

ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടയുന്ന സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകണം എന്ന സിംഗിൾ ബെഞ്ച് നിർദേശവും ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയിരുന്നു. കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം, സർക്കാരിന് പുതിയ പദ്ധതിക്കായി സർവേ നടത്താമെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ തടയൽ ഉത്തരവ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button