ന്യൂഡൽഹി: ചരക്ക് കപ്പലിന് തീപിടിച്ചു. ലോകത്തെ ആഢംബര കാറുകളായ പോർഷെ, ലംബോഗിനി, ഔഡി എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോകവെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. ഫെലിസിറ്റി എയ്‌സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും വിജയകരമായി ഒഴിപ്പിച്ച് പ്രാദേശിക ഹോട്ടലിലേക്ക് മാറ്റി. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപുകൾക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്.
കപ്പലിൽ 3,965 ഫോക്‌സ്‌വാഗൺ എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ യുഎസ് വെളിപ്പെടുത്തി. ഇതിൽ പോർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്. ഇതോടെ വാഹനം ബുക്ക് ചെയ്തവർക്ക് ലഭിക്കാൻ വൈകുമെന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചു.
Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍
അതിൽ 100-ലധികം കാറുകൾ ടെക്‌സാസിലെ പോർട്ട് ഓഫ് ഹൂസ്റ്റണിലേക്കായിരുന്നു. പാൻഡെമിക് ലേബർ പ്രശ്‌നങ്ങളും അർദ്ധചാലക ചിപ്പ് ക്ഷാമവും ഉൾപ്പെടെ, നിലവിലുള്ള വിതരണ ശൃംഖല പ്രശ്‌നങ്ങളിൽ ഓട്ടോമൊബൈൽ വ്യവസായം ഇതിനകം തന്നെ കുടുങ്ങിക്കിടക്കുന്നതിടയിലാണ് ഇത്തരമൊരു തിരിച്ചടി കൂടി നേരിടുന്നത്.
Post Your Comments