ഡൽഹി: മുല്ലപ്പെരിയാർ കേസിലെ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. ജലനിരപ്പ് പരമാവധി 142 അടിയായി ഉയർത്താൻ അനുമതി നൽകിയ ഭരണഘടനാ ബെഞ്ച് വിധി പുതിയ സാഹചര്യത്തിൽ പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിനായി വിഷയം വിശാല ബെഞ്ചിന് വിടണം.
ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങളും കേരളം ചൂണ്ടിക്കാട്ടി.
കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കം നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത മുഖേനയാണ് കേരളം വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചത്.
Post Your Comments