ThiruvananthapuramKeralaNattuvarthaNews

‘എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം?’ : അഭിപ്രായം തേടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് മേയർ അഭിപ്രായം തേടിയത്.

പോസ്റ്റിന്റെ പൂർണ രൂപം

2022- 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. ‘എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! ‘ എന്ന് ഓരോ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികൾക്കും പറയാം. പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദ്ദേശങ്ങൾ ബഡ്ജറ്റിന്റെ ഭാഗമാക്കും. ഇതോടൊപ്പമുള്ള ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇ-മെയിൽ tvmbudget2022@gmail.com

shortlink

Related Articles

Post Your Comments

Related Articles


Back to top button