എടത്വാ: പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ടെന്നും സർക്കാർ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. തലവടിയിൽ ഒരുപൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് ഗവർണറെ ആക്ഷേപിക്കുമ്പോൾ പ്രതിപക്ഷവും ഒപ്പം ചേരുന്നു. ഗവർണർ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. എന്നാൽ അദ്ദേഹത്തെ അവഹേളിച്ചാണ് പല നേതാക്കളും പ്രസ്താവനകൾ ഇറക്കുന്നത്.
അതേസമയം സംസ്ഥാനത്ത് സിപിഎം ഗുണ്ടാരാജ് വളരുന്നതിന്റെ തെളിവാണ് കൊച്ചിയിലെ ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ലഹരി മാഫിയകളെ സർക്കാരും സിപിഎമ്മും പിന്തുണയ്ക്കുന്നതിന്റെ ഫലമാണ് ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments