ThiruvananthapuramNattuvarthaLatest NewsKeralaNews

കെഎസ്ഇബി സമരം അവസാനിപ്പിക്കാൻ ധാരണ : തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം : കെഎസ്ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ സമരം അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്.

Also Read : കള്ളനോട്ട് മാറാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റിൽ

സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ മന്ത്രി സ്വീകരിച്ചു. തുടര്‍ ചര്‍ച്ചയ്ക്കായി ചെയര്‍മാനെ നിയോഗിച്ചു. നാളെ ഓണ്‍ലൈനായാണ് ചര്‍ച്ച. ഇതിന് ശേഷം സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. എസ്‌ഐ എസ് എഫിന്റെ സുരക്ഷാ ചുമതല നല്‍കുന്നതില്‍ യൂണിയനുകള്‍ക്ക് സ്വീകാര്യമായ തീരുമാനം ഉണ്ടാകും.

ചർച്ചയിൽ വളരെ ആശ്വാസകരമായ നിലപാടുകളാണ് മന്ത്രി സ്വീകരിച്ചതെന്നും അതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധാരണയായതെന്നും യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button