ഡൽഹി: ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നും ഛന്നി കത്തിൽ ആവശ്യപ്പെട്ടു. കെജ്രിവാളിനെതിരെ ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസ് ആണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ആയില്ലെങ്കിൽ സ്വതന്ത്ര്യ ഖാലിസ്ഥാൻ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞതായി കുമാർ ബിശ്വാസ് വാർത്താ എജൻസിയോട് വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, കുമാർ ബിശ്വാസിന്‍റെ വീഡിയോ വ്യാജമാണെന്ന് ആം ആദ്മി പ്രതികരിച്ചു. അതിനിടെ കുമാർ ബിശ്വാസിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഭീകരവാദി ആണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നും, രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും കെജ്രിവാൾ പറഞ്ഞു.
ഇപ്പോൾ കോൺഗ്രസും ബിജെപിയും കുമാർ ബിശ്വാസിന്‍റെ പ്രസ്താവനയെ അരവിന്ദ് കെജ്രിവാളിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് കെജ്രിവാള്‍ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ കെജ്രിവാള്‍ നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആം ആദ്മി ഭിന്നിപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിൽ എത്തുന്നത് അപകടകരമാകുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. സംഭവത്തിൽ അരവിന്ദ് കെജ്രിവാള്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
Post Your Comments