തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉച്ചയോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയത്. കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിലയിരുത്തിയതായി വീണാ ജോര്‍ജ് പറഞ്ഞു.
Read Also : വാക്കുതർക്കം വെടിവെയ്പ്പിൽ കലാശിച്ചു : എയർഗണിൽ നിന്ന് യുവാവിന് വെടിയേറ്റു, ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ശക്തമാക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിശ്ചയിച്ചിരുന്നു. പ്രവര്‍ത്തനം ശക്തമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശവും രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇവിടെ നടപ്പാക്കിയ പ്രവര്‍ത്തനം മറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
‘ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറികള്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ സ്വീകരിക്കും. ട്രോമാ കെയറിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ട്രോമാ ട്രെയിനിംഗ് നല്‍കും. കൊറോണ വ്യാപനത്തില്‍ കുറവുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. കൊറോണ വ്യാപനം കുറയുന്നത് ആശ്വാസകരമാണ്’, വീണാ ജോര്‍ജ് പറഞ്ഞു.
Post Your Comments