Latest NewsNewsInternational

ചൈനീസ് ആപ്പുകളുടെ നിരോധനം : ബിസിനസിനെ സാരമായ രീതിയില്‍ ഇന്ത്യ തകര്‍ക്കുന്നുവെന്ന് ചൈന

ബീജിംഗ് : സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും ഇന്ത്യ ഗുരുതരമായി തകര്‍ത്തതായി ചൈന വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 15 ന് ഇന്ത്യ 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതോടെ, 2020 ജൂണ്‍ മുതല്‍ രാജ്യത്ത് നിരോധിച്ച ആപ്പുകളുടെ ആകെ എണ്ണം 321 ആയി ഉയര്‍ന്നു.

Read Also : മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ

മാത്രമല്ല കഴിഞ്ഞ ദിവസം പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്‌യുടെ ഇന്ത്യയിലെ കമ്പനികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതും ചൈനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യയുടെ നയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ചൈനീസ് എംബസി അധികൃതരും രംഗത്ത് എത്തി. ‘വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് നല്ല സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ അതിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ വിദേശ നിക്ഷേപകരോടും ന്യായമായും സുതാര്യമായും വിവേചനരഹിതമായും പെരുമാറുമെന്നും പ്രതീക്ഷിക്കുന്നു,’ ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button