ഈറ്റാറ്റുപേട്ട: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലെ 38 പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷയ്ക്ക്ല വിധിച്ചിരുന്നു. കൂട്ടത്തിൽ മൂന്ന് മലയാളികളുമുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം, അൻസ്വാർ നദ് വി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ ഉള്‍പ്പെട്ട മലയാളികൾ. വിധിയിൽ പ്രതികരിച്ച് ഷിബിലിയുടെയും ശാദുലിയുടെയും സഹോദരീ ഭർത്താവ് രംഗത്ത്. ക്രൂരമായ വിധിയെന്നാണ് ഇദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമ നൽകണേ നാഥാ. ആമീൻ’ എന്ന പോസ്റ്റിന് താഴെ സമാനമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം, വധശിക്ഷ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഇരുവരുടെയും പിതാവ് പറഞ്ഞു.
Also Read:ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി: ലിസ്റ്റിൽ ഇടം നേടാതെ ഇന്ത്യ
നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധപരിശീലന ക്യാമ്പില്‍ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ക്കു ശിക്ഷയും ലഭിച്ചിരുന്നു. അഹമ്മദാബാദ് സ്‌ഫോടനപരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഈ ക്യാമ്പിലാണ് സ്‌ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാമ്പില്‍ 45 പേര്‍ പങ്കെടുത്തു. അഹമ്മദാബാദ് സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാമ്പിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Also Read:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി
മാസങ്ങൾക്കു മുമ്പ് ഷിബിലിയേയും ശാദുലിയേയും ജയിലിൽ കാണുമ്പോൾ മോചനത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളിലായിരുന്നു ഇവർ എന്ന് വിധിക്ക് മുൻപ് സഹോദരീ ഭർത്താവായ റാസിഖ് തന്റെ ഫേസ്‌ബുക്കിൽ എഴുതി. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിന് നേരെ വൻ വിമർശനവും ഉയരുന്നുണ്ട്. വൈറലാകുന്ന പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
2008
‘ഷിബിലിയും ശാദുലിയും എന്റെ ഭാര്യാ സഹോദരന്മാരാണ്. അൻസ്വാർ കുടുംബ സുഹൃത്തും. ഷിബിലി ഐ.ടി പ്രൊഫ്രഷണൽ എന്ന നിലക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അൻസ്വാർ നദ് വിയുടെ ഉപരിപഠനം ലക്നോയിലായിരുന്നതുകൊണ്ട് പഠന കാലത്ത് അദ്ദേഹം ഇന്ത്യയിലെവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നെനിക്കറിയില്ല. പക്ഷെ, ശാദുലി, എന്നേക്കാൾ ചെറുപ്പവും എന്റെ കുഞ്ഞളിയനുമായതുകൊണ്ട് ഒരു കാര്യം എനിക്കറിയാം: ജീവിതത്തിലാദ്യമായി അഹമ്മദാബാദിൽ അവൻ പോകുന്നത് ഗുജറാത്ത് പോലീസ് പിടിച്ചു കൊണ്ടുപോകുമ്പോഴാണ്’, പോസ്റ്റിൽ പറയുന്നു.
Post Your Comments