ഭോപ്പാൽ: കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ പ്രതികരണവുമായി ഭോപ്പാൽ ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ധരിക്കുന്നത് എന്തിനാണെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾ അതിനു പറ്റിയ സ്ഥലമല്ലെന്നും പ്രഗ്യ സിങ് ഠാക്കൂർ ചൂണ്ടിക്കാട്ടി. ബുധനാഴ്ച ഭോപ്പാലിൽ ഒരു പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇവർ.
‘ഇന്ത്യയിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല, നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഹിജാബ് ധരിക്കുക’, പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞു.
കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച പെൺകുട്ടികളെ ചൊല്ലിയുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശം. ഈ വിഷയത്തിൽ കഴിഞ്ഞ മാസം മുതൽ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാർഥികൾ സ്കൂളിൽ പോകുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കേണ്ടതാണെന്ന് ഇവർ വ്യക്തമാക്കുന്നു. ‘ഭഗവ’ (കാവി) വസ്ത്രം ധരിക്കുന്ന ‘ഗുരുകുല’ത്തിലെ ശിഷ്യന്മാരുമായി താരതമ്യപ്പെടുത്തിയായിരുന്നു ഈ പരാമർശം.
Also Read:അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് അറസ്റ്റിൽ
‘നരച്ച മുടി മറയ്ക്കാനും മുഖം മറയ്ക്കാനുമാണ് ഹിജാബ് ഉപയോഗിക്കുന്നത്. ഹിജാബ് ഒരു പർദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവർക്കെതിരെയാണ് പർദ ഉപയോഗിക്കേണ്ടത്. എന്നാൽ ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കൾ അവരെ ദുഷിച്ച കണ്ണുകളോടെയല്ല കാണുന്നത്. ഇവിടെ സ്ത്രീകളെ ആരാധിക്കുന്നത് സനാതന സംസ്കാരമാണ്. സ്ത്രീകളുടെ സ്ഥാനം പരമപ്രധാനമായ ഈ രാജ്യത്ത് ഹിജാബ് ധരിക്കേണ്ടതുണ്ടോ? ഇന്ത്യയിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. മദ്രസകളിൽ ഹിജാബ് അല്ലെങ്കിൽ പർദ്ദ ധരിക്കുക, അത് ഞങ്ങൾക്ക് വിഷയമല്ല. എന്നാൽ നിങ്ങൾ രാജ്യത്തെ എല്ലാ സ്കൂളുകളുടെയും കോളേജുകളുടെയും അച്ചടക്കം തകർക്കുകയാണെങ്കിൽ, അത് വെച്ചുപൊറുപ്പിക്കില്ല’, പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞു.
അതേസമയം, ഹിജാബിന് നിരോധനം ഏര്പ്പെടുത്തുകയാണെങ്കില് ഒരു വര്ഷം മുന്പ് അറിയിക്കണമെന്ന് ചട്ടമുള്ളതാണെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെ ഇന്നലെയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും പ്രൊഫസറുമായ രവിവർമ കുമാർ കർണാടക വിദ്യാഭ്യാസ നിയമം ചൂണ്ടിക്കാട്ടി ഇക്കാര്യം ഉന്നയിച്ചത്. എന്തുകൊണ്ടാണ് സർക്കാർ ഹിജാബിൽ മാത്രം പ്രശ്നം കാണുന്നതെന്ന് അദ്ദേഹം ഇന്നലെ നടന്ന വാദത്തിനിടെ ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിഫോം മാറ്റാൻ ഉദ്ദേശിക്കുമ്പോൾ ഒരു വർഷം മുമ്പ് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടം വിജ്ഞാപനം ചെയ്യുന്നുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു.
Post Your Comments