Latest NewsNewsIndia

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍, എതിര്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം

ജയ്പൂര്‍: തങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണെന്ന് പോപ്പുലര്‍ ഫ്രന്റ് ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ്. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രന്റ് ആണെന്ന് ചില ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് തങ്ങളുടെ നയം വ്യക്തമാക്കി പോപ്പുലര്‍ ഫ്രന്റ് രംഗത്ത് വന്നത്.

Read Also : ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതല്‍ 25,000 രൂപ വരെ: കുട്ടികളെ ദൈവമാക്കുന്ന ജ്യോത്സ്യന്‍

‘ഒരു സംഘടനയ്ക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായി സംസാരിച്ചാല്‍ അവര്‍ വര്‍ഗീയവാദികളാകില്ല. എന്നാല്‍ ഒരു പ്രത്യേക മതത്തിനെതിരെ സംസാരിക്കുന്നവര്‍ വര്‍ഗീയവാദികളാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് പോപ്പുലര്‍ ഫ്രന്റുകാര്‍. അതാണ് പിഎഫ്ഐയുടെ നയം’, അനിസ് അഹമ്മദ് പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് അനിസ് അഹമ്മദിന്റെ പരാമര്‍ശം.

അതേസമയം കോട്ടയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച പിഎഫ്‌ഐയുടെ യൂണിറ്റ് മാര്‍ച്ചിന് അനുമതി നല്‍കിയ സംഭവത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. ‘പൂര്‍ണമായ വിധ്വംസക സംഘം എന്ന നിലയില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രഖ്യാപിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രന്റ്. തീവ്രവാദ – ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘടന. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും പിഎഫ്‌ഐയെ നിരോധിച്ചതാണ്’ , ബിജെപി സംസ്ഥാന വക്താവ് ഷെഹ്‌സാദ് പൂനവാല ഓര്‍മ്മപ്പെടുത്തി.

സിഎഎ വിരുദ്ധ കലാപങ്ങളില്‍ പോപ്പുലര്‍ ഫ്രന്റ് വഹിച്ച പങ്കും വ്യക്തമാണ്. കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രന്റ് നല്‍കിയ ഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം ഇഡിയുടെ കീഴിലാണെന്നും ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button