Latest NewsNewsIndia

‘നിങ്ങള്‍ക്ക് മദ്‌റസകളുണ്ട്,അവിടെ നിങ്ങള്‍ക്ക് ഹിജാബ് ധരിക്കാം’: സ്‌കൂളിലും കോളേജിലും വേണ്ടെന്ന് പ്രഗ്യാ സിങ് താക്കൂര്‍

ഗുരുകുലത്തിലെ ശിഷ്യന്മാര്‍ കാവി വസ്ത്രം ധരിക്കുന്നു, എന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ അവര്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നു.

ഭോപ്പാല്‍: ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ രംഗത്ത്. മദ്‌റസകളിൽ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് (മുടിയുടെ നിറം) പുരട്ടുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഹിജാബിനെ വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം.

‘ മദ്‌റസകളിൽ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് വെച്ചുപൊറുപ്പിക്കില്ല- പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു. ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും അവരെ മോശമായി കാണില്ല’- ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

Read Also: ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും നടത്തിയ പ്രസംഗം, താനങ്ങനെ പറഞ്ഞിട്ടില്ല : മലക്കം മറിഞ്ഞ് എസ് രാമചന്ദ്രന്‍ പിള്ള

‘ഗുരുകുലത്തിലെ ശിഷ്യന്മാര്‍ കാവി വസ്ത്രം ധരിക്കുന്നു, എന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ അവര്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നു. ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നതിനാല്‍ സ്ത്രീകളെ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് തീര്‍ച്ചയാണ്. സനാതന ധര്‍മ്മത്തില്‍, സ്ത്രീകളെ ബഹുമാനിക്കാത്തയിടം ശ്മശാനം പോലെയാണ്. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കണം’- താക്കൂര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button