ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ത്യ ലോകത്തിന് തന്നെ മാതൃക: അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയ ഇന്ത്യയിൽ നൽകിയത് 173 കോടി ഡോസ് വാക്സിൻ

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഐപിഎസ് ഓഫീസർ പി വിജയൻ. വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ് ഇന്ത്യയെ കണ്ടിരുന്നതെന്നും എന്നാൽ ഇന്നുവരെ ഇന്ത്യയിൽ മൊത്തം 173 കോടി ഡോസ് വാക്സിൻ കൊടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാനഡ പോലുള്ള വികസിത രാജ്യങ്ങളിൽ വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നവരെയാണ് കാണാൻ സാധിക്കുന്നതെന്നും അടിയന്തിരാവസ്ഥയുടെ കീഴിലാണ് കാനഡ അടക്കമുള്ള പല രാജ്യങ്ങളെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച ‘ഫ്രീഡം കോൺവോയ്’ എന്ന പ്രതിഷേധം ഇപ്പോൾ ഫ്രാൻസിൽ തുടങ്ങി അമേരിക്ക, ന്യൂസീലാൻഡ് എന്നിങ്ങനെ പടരുകയാണെന്നും ഇവിടെയാണ് അന്ധവിശ്വാസികൾ എന്ന് ഇത് വരെ പരിഹാസം ഏറ്റുവാങ്ങിയ ഭാരതം തലയുയർത്തി ഒരു പുതിയ മാതൃക സൃഷ്ടിച്ചു നിൽക്കുന്നതെന്നും പി വിജയൻ അഭിപ്രായപ്പെട്ടു. കോവിഡിന് എതിരെ ഇന്ത്യക്കാർ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളിൽ കൂടി കാണിച്ചാൽ ഭാരതം ജനസംഖ്യയിൽ മാത്രമല്ല വികസന മാതൃകകൾക്കും കൂടി മകുടോദാഹരണമായി മാറും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ശാസ്ത്രത്തിൽ അർപ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിൻ എടുക്കാൻ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് വരെ ഇന്ത്യയിൽ മൊത്തം 173 കോടി ഡോസ് വാക്‌സിൻ കൊടുത്തു കഴിഞ്ഞു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ വളരെ ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവിടുത്തെ ആൾക്കാരോട് സംസാരിക്കുമ്പോഴും, ഒരു പക്ഷേ അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യർ എന്നോട് പറഞ്ഞത് അവരൊക്കെ വളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് എന്നാണ്.

ഇത് ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ പ്രതിച്ഛായ മാറ്റുന്നതിൽ വളരെ സഹായിച്ചിരിക്കുകയാണ്. എന്നാൽ പുറത്ത് നമുക്ക് കാണാൻ കഴിയുന്നത് കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്. കാരണം, വാക്‌സിന് എതിരെയുള്ള പ്രതിഷേധം. ഇത് കാനഡ മാത്രമല്ല, പല വികസിത രാജ്യങ്ങളിലെയും ഇന്നത്തെ അവസ്ഥയാണ്. കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച ‘ഫ്രീഡം കോൺവോയ്’ എന്ന പ്രതിഷേധം ഇപ്പോൾ ഫ്രാൻസിൽ തുടങ്ങി അമേരിക്ക, ന്യൂസീലാൻഡ് എന്നിങ്ങനെ പടരുകയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

ഇവിടെയാണ് അന്ധവിശ്വാസികൾ എന്ന് ഇത് വരെ പരിഹാസം ഏറ്റുവാങ്ങിയ ഭാരതം തലയുയർത്തി ഒരു പുതിയ മാതൃക സൃഷ്ടിച്ചു നിൽക്കുന്നത്. ലോകം ഇന്ന് ചോദിക്കുന്ന ചോദ്യം, ആരാണ് ശരിക്കും അന്ധവിശ്വാസി? കോവിഡിന് എതിരെ നമ്മൾ ഇന്ത്യക്കാർ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളിൽ കൂടി നമ്മൾ കാണിച്ചാൽ ഭാരതം ജനസംഖ്യയിൽ മാത്രമല്ല വികസന മാതൃകകൾക്കും കൂടി മകുടോദാഹരണമായി മാറും എന്നതിൽ ഒരു സംശയവുമില്ല.

 

shortlink

Post Your Comments


Back to top button