KeralaLatest NewsNews

ഹിജാബ് വിവാദത്തിന് തുടക്കമിട്ടത് കർണ്ണാടകയിലെ മുസ്‌ലിം വിദ്യാർത്ഥിനികളല്ല: ഫാത്തിമ തഹ്‌ലിയ

ഹിജാബ് ഖുർആൻ അനുശാസിക്കുന്ന വസ്‌ത്രധാരണമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ പ്രസ്താവനയോട് പ്രതികരിച്ചാണ് ഫാത്തിമ തഹ്‌ലിയ രംഗത്ത് എത്തിയത്.

കോഴിക്കോട്: ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എം എസ് എഫ് ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. വിഷയം തീർത്തും ദൗർഭാഗ്യ കാര്യമായ കാര്യങ്ങളാണ് ഗവർണർ ഹിജാബ് വിവാദത്തിൽ പ്രതികരിക്കുന്നതെന്നും ഹിജാബ് വിവാദത്തിന് തുടക്കമിട്ടത് കർണ്ണാടകയിലെ മുസ്‌ലിം വിദ്യാർത്ഥിനികളല്ലെന്നും ഫാത്തിമ തഹ്‌ലിയ ന്യൂസ് 18 പ്രൈം ഡിബൈറ്റിൽ വ്യക്തമാക്കി. കർണാടകയിൽ അങ്ങനെ ഒരു വിഷയം വരുന്നത് ഹിജാബ് വിവാദത്തിന് ആരാണ് തിരി കൊളുത്തിയത് എന്നൊരു ചോദ്യം അവിടെ വരുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു.

‘പി യു കോളേജിൽ ഒരു സുപ്രഭാതത്തിൽ ഒരു പറ്റം കുട്ടികൾ പ്രശ്നമുണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരു സർക്കുലർ വരുകയും എ സർക്കുലർ മറ്റുള്ള കോളേജിൽ പ്രചരിപ്പിക്കുകയും പിന്നീട് അത് ഗവൺമെന്റ് ഏറ്റെടുത്ത് കൊണ്ട് ഒരു സർക്കുലർ ഇറക്കുകയും ചെയ്തതാണ് ഇതിന്റെയൊരു പശ്ചാത്തലം. അല്ലാതെ മുസ്ലിം പെൺകുട്ടികൾ കാലങ്ങളായിട്ട് ഇത്തരത്തിലുള്ള വസ്ത്രധാരണം നടത്തിയിട്ട് ആ യൂണിഫോമിന്റെ ഭാഗമായിട്ടുള്ള അതെ കളർ ഷോൾ അണിഞ്ഞുകൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് ആ കോളേജിൽ പഠിക്കുകയും, പ്രവർത്തിക്കുകയും പരീക്ഷകൾ എഴുതുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഫാസിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സംഘടനകളാണ് ഈ ഒരു വിഷയത്തിന് പിന്നിൽ’- ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Read Also: പൊങ്കാല നിറവിൽ അനന്തപുരി: പണ്ടാര അടുപ്പിൽ തീ പകർന്നു

ഹിജാബ് ഖുർആൻ അനുശാസിക്കുന്ന വസ്‌ത്രധാരണമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ പ്രസ്താവനയോട് പ്രതികരിച്ചാണ് ഫാത്തിമ തഹ്‌ലിയ രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button