ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ ഇടപെട്ട് ഇന്ത്യയെ കരിവാരിത്തേക്കാൻ ശ്രമിച്ച പാകിസ്ഥാന് വൻ തിരിച്ചടി. മുഹമ്മദ് അലി ജിന്ന, ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പാകിസ്ഥാന് വിനയായത്. രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്ന തന്നെ ഹിജാബ് രഹിതരായ പെൺകുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ, പിന്നെ പാക്കിസ്ഥാൻ ഹിജാബിനു വേണ്ടി വാദിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
ഇന്ത്യ വിഭജിക്കപ്പെടുന്നതിനും സ്വാതന്ത്ര്യത്തിനും മുമ്പുള്ള ജിന്നയുടെ ചിത്രമാണിത്. ജിന്നയുടെ പത്രമായ ഡോൺ പബ്ലിഷ് ചെയ്ത ചിത്രം ഉയർത്തിയാണ് ഹിജാബ് വിഷയത്തിൽ പലരും ചോദ്യമുയർത്തുന്നത്. സമ്പൂർണ്ണ മതരാജ്യമായ പാകിസ്ഥാൻ, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ മതരാഷ്ട്രത്തിനു വേണ്ടിയുള്ള വാദം ഉയർത്തുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഓൾ ഇന്ത്യ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ വനിതാ വിഭാഗം നേതാക്കളുമൊത്തുള്ള ജിന്നയുടെ 1940 ലെ ചിത്രത്തിൽ, എവിടെയെങ്കിലും ഹിജാബ് കാണാനാകുമോയെന്ന ചോദ്യത്തിന് മുൻപിൽ ഹിജാബ് വാദികൾക്ക് ഉത്തരം മുട്ടുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമാന ചിത്രം പങ്കുവച്ച് ചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ വിഭജിച്ച് ഇസ്ലാമിക് പാകിസ്ഥാൻ രൂപികരിക്കുന്നതിന് കാരണക്കാരനായ ജിന്നയ്ക്ക് പോലും നിർബന്ധമില്ലാതിരുന്ന ഹിജാബ്, മുസ്ലിം പാർട്ടികൾക്ക് ഇപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ എങ്ങനെയാണ് നിർബന്ധമായതെന്ന് അദ്ദേഹം ചോദിച്ചു.
ഹിജാബ് വിഷയത്തിൽ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയടക്കമുള്ളവർ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. ഇതിന് തക്ക മറുപടി ഇന്ത്യ നൽകുകയും ചെയ്തു.
Post Your Comments