KeralaLatest NewsNews

യൂണിഫോമില്‍ നിന്നും യൂണിഫോം സിവില്‍ കോഡിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്: നജ്മ തബ്ഷീറ

ഒരു തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ മൗത്ത് പീസ് ആകുന്ന വിധമാണ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഗവര്‍ണര്‍ അഭിപ്രായം പറയുന്നത്'- നജ്മ കൂട്ടിച്ചേര്‍ത്തു

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്ന് എം.എസ്.എഫ് ഹരിത മുന്‍ നേതാവ് നജ്മ തബ്ഷീറ.കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മതപരമായ വീക്ഷണമായി ചര്‍ച്ചചെയ്യുന്നത് അപകടമാണെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും നജ്മ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു നജ്മയുടെ പ്രതികരണം.

‘ഹിജാബ് വിവാദം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. കോടതി അതില്‍ തീര്‍പ്പുവരുത്തും. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടനയുടെ 153ാം വകുപ്പ് പ്രകാരം ഒരു ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയാണ്. ഹിജാബ് വിഷയത്തിലെ പ്രതികരണം ഗവര്‍ണറുടെ കേവല അഭിപ്രയ പ്രകടനം മാത്രമല്ല. അങ്ങനെയല്ല ഇത് ചര്‍ച്ച ചെയ്യേണ്ടത്. കോടതിക്ക് മുന്നില്‍ വന്ന ഒരു വിഷയത്തില്‍ ഗവര്‍ണറെപ്പോലെ ഒരാള്‍ അഭിപ്രായം പറയുന്നതില്‍ അപകടവും രാഷ്ട്രീയവുമുണ്ട്’- നജ്മ പറഞ്ഞു.

Read Also: ‘ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ നിൽക്കുന്നത് ബോംബെറിഞ്ഞയാൾ’: ഷാഫി പറമ്പിൽ

‘ഹിജാബ് ഇന്റിവിജ്വലായ ഒരു വിഷയം മാത്രമല്ല. ഗവര്‍ണറും സമരക്കാരും എന്ന തലക്കെട്ടിലാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. ബോധപൂര്‍വം ഗവര്‍ണര്‍ പ്രശ്‌നങ്ങളെ വഴിതിരിപ്പിക്കാന്‍ നോക്കുന്നുണ്ട്. യൂണിഫോമില്‍ നിന്നും യൂണിഫോം സിവില്‍ കോഡിലേക്ക് ചര്‍ച്ച പോകുന്നിടത്തേക്കാണ് കാര്യങ്ങള്‍. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ മൗത്ത് പീസ് ആകുന്ന വിധമാണ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഗവര്‍ണര്‍ അഭിപ്രായം പറയുന്നത്’- നജ്മ കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button