Latest NewsKeralaNewsIndia

യുപിയിൽ തോറ്റാൽ ബിജെപി കേന്ദ്രത്തിലും തോൽക്കും, യു.പിയെ കേരളവുമായി താരതമ്യം ചെയ്യരുത്: അഖിലേഷ് യാദവ്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യമെന്നും യു.പിയെ ഒരിക്കലും കേരളവുമായി താരതമ്യം ചെയ്യാനാകില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. . സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആരോഗ്യസാമൂഹിക സൂചികകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് കേരളം, വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്നിൽ തന്നെ, ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും അറിയില്ലായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Also Read:പ്രമേഹ രോഗ പരിശോധന ഈ പ്രായം മുതൽ നടത്തണം

‘യുപിയിൽ തോറ്റാൽ ബിജെപി കേന്ദ്രത്തിലും തോൽക്കും, എല്ലാ കണക്കിലും കേരളമാണ് മുന്നിൽ, ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യോ​ഗിക്കറിയില്ലേ?. വിവരക്കേടാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ. ആരോഗ്യം അടക്കമുള്ള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപി. ബിജെപി സർക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്. കർഷകര്‍ എതിരായത് കൊണ്ടാണ് കാർഷിക നിയമം പിന്‍വലിച്ചത്. കർഷകർക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ യുപിയിലാണ്. യുപിയിലെ ജനങ്ങള്‍ ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും’, അഖിലേഷ് യാദവ് ഏഷ്യാനെറ്റിനോട് വ്യക്തമാക്കി.

അതേസമയം, യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് ‘യുപി കേരളവും ബംഗാളും കശ്മീരും ആക്കരുത്, നോക്കി വോട്ട് ചെയ്യണം’ എന്ന് പറഞ്ഞത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ‘കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ല. ബിജെപി മുന്നൂറിലധികം സീറ്റ് നേടും. ഹിജാബ് വിഷയത്തിൽ ഭരണഘടന തത്വങ്ങൾ സംരക്ഷിക്കണം’, ഇങ്ങനെയായിരുന്നു യോഗി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button