ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിൽ ബിജെപി തരംഗം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നാല്‍ ഗുണ്ടായിസത്തിന്റെ അവസാനമെന്നാണ് അര്‍ത്ഥമെന്നും ഉത്തര്‍പ്രദേശിലെ അടുത്ത അഞ്ച് ഘട്ട തിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗം ഉണ്ടാകുമെന്ന സൂചനയാണ് ജനങ്ങളുടെ ആവേശം കാണുമ്പോള്‍ ലഭിക്കുന്നതെന്നും മോദി പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് എല്ലാ അവസരങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്’, തന്റെ ദാരിദ്ര്യത്തിന്റെ നാളുകളെ അനുസ്മരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗി സര്‍ക്കാരിന് കീഴില്‍ യുപിയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും റേഷന്‍ ലഭിക്കുന്നുണ്ട്. നേരത്തെ മാഫിയ കൊള്ളയടിച്ച പാവപ്പെട്ടവരുടെ റേഷനിലെ ഓരോ ധാന്യമണിയും ഇന്ന് പാവപ്പെട്ടവരുടെ വീട്ടിലേക്ക് എത്തുന്നുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments