NattuvarthaLatest NewsKeralaNewsIndia

‘വിവാഹം ഉടനില്ല, പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം’: ആര്യ രാജേന്ദ്രൻ

കോഴിക്കോട്: എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാകാകിയാ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ചചെയ്യേണ്ടിയിരുന്നുവെന്നും വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും അറിയിച്ചു. ഒരു മാസത്തിനു ശേഷം ഇരുവരും തമ്മിൽ വിവാഹമുണ്ടാകുമെന്ന് ആയിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഇതുസംബന്ധിച്ച കാര്യങ്ങളിൽ ഇരുകുടുംബങ്ങളും തീരുമാനമെടുത്തതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. വിവാഹം സംബന്ധിച്ച് ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് ആര്യ വ്യക്തമാക്കുന്നത്. തമ്മില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് തന്നെ ഒരു പക്ഷെ എസ്എഫ്‌ഐ എന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്നും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും ആര്യ പ്രതികരിച്ചു.

Also Read:മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

‘പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നത്. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. വിവാഹക്കാര്യം ആദ്യം ഞങ്ങൾക്കിടയിൽ സംസാരിക്കുകയും പിന്നീട് വീട്ടുകാരോട് പറയുകയുമായിരുന്നു. രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ചചെയ്യേണ്ടിയിരുന്നു. വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക. തിയ്യതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താനുണ്ട്’, ആര്യ പ്രതികരിച്ചു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button