ന്യൂഡൽഹി : ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്, ബോറിസ് ജോൺസനെ പുറത്താക്കിയാൽ, ബ്രിട്ടന്റെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയായേക്കും. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെടുന്നുണ്ട് . ബ്രിട്ടന്റെ പാർട്ടിഗേറ്റ് പ്രതിസന്ധി എന്നാണ് ഈ രാഷ്‌ട്രീയ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. അടുത്ത പ്രധാനമന്ത്രി പദത്തിലെത്താൻ മുന്നിലുള്ള പേരാണ് ഋഷി സുനകിന്റേത് .
ഇന്ത്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും ബ്രിട്ടന്റെ പഴയ സാമ്രാജ്യത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പിൻഗാമികൾക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യം ഏറ്റെടുക്കാൻ കഴിഞ്ഞാൽ അത് ചരിത്രപരമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തും. സുനക്കിന് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ അക്ഷതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009ലാണ് ഇരുവരും വിവാഹിതരായത്.
2020 ഫെബ്രുവരി 13-ന് ബ്രിട്ടനിലെ ആദ്യത്തെ ഹിന്ദു ചാൻസലറായി സുനക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഭഗവദ് ഗീതയിൽ തൊട്ടായിരുന്നു എംപിയായുള്ള പ്രതിജ്ഞ . ആ വർഷം അവസാനം, 11 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ ഔദ്യോഗിക വസതിയിൽ വിളക്കുകൾ തെളിച്ച് അദ്ദേഹം ദീപാവലി ആഘോഷിച്ചതും വാർത്തയായിരുന്നു.വിദേശത്ത് സ്ഥിരതാമസമാക്കിയ ഋഷി സുനക്കിന്റെ മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. യുകെയിലെ ഹാംഷെയറിലാണ് സുനക് ജനിച്ചത്. യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കി .
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്‌ട്രീയം, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. രാഷ്‌ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഋഷി ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്‌സിലും ഹെഡ്ജ് ഫണ്ടുകളിലും ജോലി ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം നിക്ഷേപ സ്ഥാപനവും സ്ഥാപിച്ചു. അമ്മ ഫാർമസിസ്റ്റും നാഷണൽ ഹെൽത്ത് സർവീസിൽ ഉദ്യോഗസ്ഥയുമാണ് . ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് സുനക്കിന്റെ പിതാവ്.
Post Your Comments