ചൈനയെ പുകഴ്ത്തിപ്പറഞ്ഞ രാമചന്ദ്രൻപിള്ളയ്ക്ക് ഇപ്പോൾ ക്യൂബാ മുകുന്ദന്റെ അവസ്ഥയാണ്. മുൻപ് പറഞ്ഞ പ്രസ്താവനകൾ വിവാദമായതോടെ അതിനെ ന്യായീകരിക്കാൻ പുതിയ കണ്ടെത്തലുമായിട്ടാണ് ഇത്തവണ അദ്ദേഹം രംഗത്തുവന്നിട്ടുള്ളത്. തൊഴിലില്ലായ്മ തീരെയില്ലാത്ത, ദാരിദ്ര്യം ഇല്ലാത്ത എല്ലാവർക്കും കടം കൊടുക്കുന്ന ഒരേയൊരു രാജ്യമാണ് ചൈനയെന്ന് രാമചന്ദ്രൻപിള്ള പറയുന്നു.
Also Read:സിപിഎം കൈകടത്തുന്നത് ഹൈന്ദവ ആചാരങ്ങളിൽ മാത്രം, അത് അവസാനിപ്പിക്കണം: വത്സൻ തില്ലങ്കേരി
‘മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയില്ല. അതേസമയം സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് ഇതിനു കഴിയും. മുതലാളിത്ത രാജ്യങ്ങളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വര്‍ധിക്കുകയും സാമ്പത്തിക പ്രതിസന്ധി മൂര്‍ജ്ജിക്കുകയുമാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും നിര്‍മ്മാര്‍ജനം ചെയ്‌ത് സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ്’, രാമചന്ദ്രൻപിള്ള പറയുന്നു.
‘മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി ചൈന മാറി. 2021ല്‍ ദാരിദ്ര്യം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ചൈനയ്‌ക്കായി. ഇന്ന് ലോക രാജ്യങ്ങളുമായി വിലയിരുത്തുമ്പോള്‍ 30 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരിക്കുന്നു മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്ക് കടം കൊടുത്ത രാജ്യം ചൈനയാണ്. ഒപ്പം 142 രാജ്യങ്ങളുടെ പൊതു വികസനത്തിന് സംഭാവനയും നല്‍കുന്നു’, രാമചന്ദ്രൻപിള്ള ചൂണ്ടിക്കാട്ടി.
അതേസമയം, ആദ്യത്തെ പ്രസ്താവനയ്ക്കേറ്റ പ്രഹരം ഈ പ്രസ്താവനയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളുടെ കണ്ടെത്തൽ. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ധാരാളം പേർ രംഗത്തു വന്നിട്ടുണ്ട്.
-സാൻ
Post Your Comments