മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്‌പ്പെട്ട കോമ്പോയുമാണ്. എന്നാല്‍ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും ചില വസ്തുതകളുണ്ട്. പൊറോട്ട ദോഷകരമായി വരാതിരിയ്ക്കാന്‍ ചില വഴികളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം..
പൊറോട്ടയുടെ ദോഷം തീര്‍ക്കാനുള്ള പ്രധാനപ്പെട്ട വഴി മുകളില്‍ പറഞ്ഞത് പോലെ പ്രോട്ടീന്‍ ഒപ്പം കഴിയ്ക്കുക. ഒപ്പം പച്ചക്കറികള്‍ കഴിയ്ക്കാം. സാലഡുകള്‍ കഴിച്ചാല്‍ മതി. രണ്ട് പൊറോട്ട കഴിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള സവാള ഇതിനൊപ്പം കഴിച്ചാല്‍ ദോഷം ഒരു പരിധി വരെ ഒഴിവാക്കും. ഇതിലെ നാരുകള്‍ പൊറോട്ട് ദഹിപ്പിയ്ക്കും. ശരീരത്തില്‍ നിന്നും ദോഷകരമായവ പുറംതള്ളും.
അതുപോലെ പൊറോട്ട കഴിച്ചാല്‍ നല്ല വ്യായാമം നിര്‍ബന്ധമാക്കുക. ഇത് ദോഷം വലിയ തോതില്‍ ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, പൊറോട്ട കഴിച്ചാലുണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതു പോലെ രാത്രി പൊതുവേ വ്യായാമം കുറവാണ്. ഇതിനാല്‍ പൊറോട്ട രാത്രി കഴിയ്ക്കുന്നതിന് പകരം ശാരീരിക അധ്വാനം കൂടുതലുള്ള രാവിലെയോ മറ്റോ കഴിയ്ക്കുക.
Read Also:- ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്‌ന
മൈദ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് മറ്റൊരു പ്രചരണം. ഇതില്‍ ബെന്‍സൈല്‍ പെറോക്‌സൈഡ് എന്ന വസ്തുവുണ്ട്. എന്നാല്‍ ഇത് വേവിയ്ക്കുമ്പോള്‍ നശിയ്ക്കും. അതായത് മൈദ വേവിച്ചുണ്ടാക്കുന്ന പൊറോട്ടയില്‍ ഇതില്ലെന്നര്‍ത്ഥം. മൈദ വെളുപ്പിയ്ക്കാന്‍ അലോക്‌സാന്‍ എന്ന വസ്തു ഉപയോഗിയ്ക്കുന്നു. എന്നാല്‍ ഇത് ഏറെ കൂടിയ തോതില്‍ ഉപയോഗിച്ചാലേ ദോഷമുള്ളൂ.
Post Your Comments