Latest NewsNewsIndia

നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും: പ്രധാനമന്ത്രി

പഞ്ചാബ്: നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് സര്‍ക്കാര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കാത്തതിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Also Read:കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് പ്രധാന ലക്ഷ്യം: ശ്രീശാന്ത്

ജലന്ധറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ജലന്ധറിലെ പരിപാടിക്ക് ശേഷം ത്രിപുര മാലിനീ ദേവി ശക്തി പീഠത്തിലെത്തി പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാനാകില്ലെന്നാണ് സര്‍ക്കാരും സംസ്ഥാന പൊലീസും അറിയിച്ചു. ഇതാണ് പഞ്ചാബിലെ സ്ഥിതി. എന്നാല്‍ ഞാന്‍ തീര്‍ച്ചയായും ശക്തി പീഠത്തില്‍ പോയി പ്രാര്‍ത്ഥന നടത്തും’, പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജലന്ധറിൽ പ്രധാനമന്ത്രിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. മുൻപ് പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

shortlink

Post Your Comments


Back to top button