KeralaLatest News

മോഷണക്കേസില്‍ മുഹമ്മദ് ഫിറോസിനെ പിടികൂടിയ പൊലീസ് കൂട്ടാളിയെ തിരക്കിയപ്പോള്‍ കൊന്നു കുഴിച്ചുമൂടിയെന്ന് മൊഴി

ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

പാലക്കാട്: മോഷണ കേസിലെ പൊലീസ് അന്വേഷണം എത്തിച്ചേര്‍ന്നത് യുവാവിന്റെ ക്രൂര കൊലപാതകത്തിൽ. ഇതോടെ രണ്ട് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ രഹസ്യം വെളിയിലായി. ഒറ്റപ്പാലത്താണ് മോഷണ കേസ് പ്രതിയുടെ കൂട്ടാളിയെ കുറിച്ച് അന്വേഷിച്ചപ്പോൾ തന്റെ കൂട്ടാളിയെ കൊലപ്പെടുത്തിയെന്ന വിവരം ഞെട്ടലോടെയാണ് പോലീസ് കേട്ടത്. തെരച്ചിലില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2015-ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം വെളിവായത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖ് എവിടെ എന്നായിരുന്നു ഫിറോസിനോട് പൊലീസിന്റെ ചോദ്യം. ആദ്യം മൗനം പാലിച്ച പ്രതി പിന്നീട് താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സംഘം ഒറ്റപ്പാലത്ത് ഫിറോസ് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എത്തുകയായിരുന്നു.

ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. ഇത് ഇനി ആഷിഖിന്റേതാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

എത്രയും വേഗം മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം, 2021 ഡിസംബര്‍ 17-ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷ്ടിച്ചപണം വീതം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button