നാഗ്പൂര്‍ : മിണ്ടുന്നത് നിര്‍ത്തിയെന്ന് പറഞ്ഞ് അയല്‍വാസിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കര്ഷകന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 47കാരനായ ഭരത് അന്ദേല്ക്കര് ആണ് മരിച്ചത്.
Read Also : വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു : വിദ്യാര്‍ഥി ആശുപത്രിയില്‍
ഭരത് അയല്‍വാസിയായ വീട്ടമ്മയുമായി നിരന്തരം സംസാരിച്ചിരുന്നു. എന്നാൽ, ഭരത് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ ഇയാളുമായുള്ള സംസാരം നിര്‍ത്തുകയായിരുന്നു. ഇതോടെ ഞായാറാഴ്ച പുലര്‍ച്ച ഇയാള്‍ യുവതിയുടെ വീട്ടിലെത്തി യുവതിയെ കുത്തിപ്പരിക്കേല്പ്പിക്കയിയരുന്നു. തുടർന്ന് യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പോലീസ് ഭരതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണ് ഇയാൾ ജീവനൊടുക്കിയത്.
ഭരത് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
Post Your Comments