KannurKeralaNattuvarthaLatest NewsNews

കല്ല്യാണ വീട്ടിലെ ബോംബ് സ്ഫോടനം: ഒളിവിൽ ആയിരുന്ന മിഥുൻ പൊലീസിന് കീഴടങ്ങി

പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഒരു വെള്ള ട്രാവലർ വാഹനമാണ് പൊലീസ് പിടിച്ചെടുത്തത്.

കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മിഥുൻ പൊലീസിന് കീഴടങ്ങി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിലാണ് മിഥുൻ കീഴടങ്ങിയത്. മിഥുനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബോംബേറിൽ മിഥുന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

Also read: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: ജിഫ്രി മുത്തുക്കോയ തങ്ങൾ

പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഒരു വെള്ള ട്രാവലർ വാഹനമാണ് പൊലീസ് പിടിച്ചെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവസ്ഥലത്ത് എത്തിയതും അവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ വാഹനത്തിൽ തന്നെയാണ് സംഭവസ്ഥലത്തേക്ക് ബോംബ് എത്തിച്ചത്.അതേസമയം, കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി അക്ഷയെ ഇന്ന് തലശ്ശേരി കോടതി റിമാൻഡ് ചെയ്യും.

ബോംബുമായി എത്തിയ സംഘത്തിൽ മരിച്ച ജിഷ്ണുവും ഉൾപെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലവിൽ കേസിൽ രണ്ട് പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കല്യാണത്തലേന്ന് ഏച്ചൂരിലെ വരന്റെ വീട്ടിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് ഏച്ചൂർ സംഘം പ്രതികാരം വീട്ടാൻ ബോംബുമായി എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button