കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയായി.
കഴിഞ്ഞ ദിവസം റിക്കാര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച ഒറ്റദിവസം കൊണ്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയും എത്തിയിരുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയും വര്‍ധിച്ചത് ആദ്യമായിട്ടായിരുന്നു.
Post Your Comments