KeralaLatest NewsNews

വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ: തമിഴ്നാട്ടിൽ തെളിവെടുപ്പ്

രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്.

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചു​ഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. വിനിതയുടെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രതി രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പരിശോധന.

വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി. അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വർണം കൈക്കലാക്കാൻ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്.

Read Also: മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ച ഷർട്ടാണ് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. അമ്പലമുക്കിലെ ചെടിക്കടക്കുള്ളിൽ വച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് കത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പറഞ്ഞത്

shortlink

Post Your Comments


Back to top button