Latest NewsIndia

‘അവർ ഗജ്‌വ-ഇ-ഹിന്ദ് സ്വപ്നം കാണുന്നു, ശരീഅത്ത് അനുസരിച്ചല്ല, ഇന്ത്യ നീങ്ങുന്നത് ഭരണഘടന അനുസരിച്ച് : ഹിജാബിൽ യോഗി

'ഗജ്‌വ-ഇ-ഹിന്ദ് എന്ന സ്വപ്നം കാണുന്ന താലിബാനി ചിന്താഗതിക്കാരായ വർഗീയ വിഡ്ഢികൾ'

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദം രാജ്യമെമ്പാടും വലിയ പ്രക്ഷോഭമാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരീഅത്ത് നിയമപ്രകാരമല്ല, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.അദ്ദേഹത്തിന്റെ പരാമർശം ഇങ്ങനെ, ‘ഗജ്‌വ-ഇ-ഹിന്ദ് എന്ന സ്വപ്നം കാണുന്ന താലിബാനി ചിന്താഗതിക്കാരായ വർഗീയ വിഡ്ഢികൾ ഒരു കാര്യം ശ്രദ്ധിക്കണം – ഇന്ത്യയെ നിയന്ത്രിക്കുന്നത് ഭരണഘടന അനുസരിച്ചായിരിക്കും, അല്ലാതെ ശരിയത്ത് അനുസരിച്ചല്ല..’

അതേസമയം തലമാത്രം മറയ്ക്കുന്ന ഹിജാബിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കുന്നത് ശരീരവും മുഖവും ഉൾപ്പെടെ മറയ്ക്കുന്ന പർദ്ദ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഇട്ടുകൊണ്ടാണെന്നത് വിമർശനങ്ങൾക്ക് വഴിവെക്കുന്നു. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിട്ടത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഇത് കര്‍ണാടക സര്‍ക്കാരും സ്ഥിരീകരിച്ചു.കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ബുര്‍ഖ ധരിച്ച് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് പരസ്യമായി രംഗത്ത് വന്ന മുസ്‌കാന്‍ സൈനബയുടെ പിതാവ് പോപ്പുലര്‍ ഫ്രന്റിന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. പോപ്പുലര്‍ ഫ്രന്റ് നേതാവ് അബ്ദുള്‍ ഷുക്കൂറിന്റെ മകളാണ് മുസ്‌കാന്‍ എന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button