ThiruvananthapuramKeralaNattuvarthaLatest NewsNews

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങൾ : ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം : തൃശൂര്‍,കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

also Read : ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന് അതൃപ്തി: ഗവർണർക്ക് കത്ത്

മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ കൊലപാതകമടക്കമുള്ള സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അന്തേവാസികളുടെയും സ്ഥാപനത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button