ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ചുളിവുകളും പാടുകളുമുള്ള മുഖം പെട്ടെന്ന് പ്രായം കൂടുതൽ തോന്നിപ്പിക്കും. രക്തചന്ദനം ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മുഖത്തിന് സ്വാഭാവിക സൗന്ദര്യം ലഭിയ്ക്കണമെങ്കില്‍ സ്വാഭാവിക വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് നമുക്കറിയാം.
കൃത്രിമ വഴികള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇത് ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പണ്ടു മുതല്‍ തന്നെ നമ്മുടെ മുതുമുത്തശ്ശിമാര്‍ ഉപയോഗിച്ചു പോന്ന മികച്ച ഫലപ്രദമായ വഴികളുണ്ട്. ഇത് തികച്ചും പ്രകൃതിദത്തമായ വഴികള്‍ തന്നെയാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണയും രക്തചന്ദനവും.
ചര്‍മത്തിനു തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. വെളിച്ചെണ്ണയിലെ പല ഘടകങ്ങളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കുന്നു. ഇവ രണ്ടും ചേരുന്നത് ചര്‍മത്തിന് സ്വാഭാവിക നിറം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ദിവസവും അടുപ്പിച്ചു പുരട്ടിയാല്‍ ഏറെ പ്രയോജനം ലഭിയ്ക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം.
മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് പുരട്ടുന്നത്. ഇത് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ഇത്തരം പാടുകള്‍ക്ക് പരിഹാരം നല്‍കുന്നു. രക്തചന്ദനം പൊതുവേ ഇത്തരം കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള പരിഹാരമാണ് എന്ന് നമുക്കെല്ലാം അറിയാം. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു വരുത്തുന്ന പാടുകള്‍ക്കും വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നത് പരിഹാരം നല്‍കുന്നു.
Read Also:- IPL Auction 2022 – താരലേലത്തില്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു
ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും വെളിച്ചെണ്ണയും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ മികച്ചതാണ്. മുഖത്തെ കുത്തുകള്‍ മാറാനും ബ്രൗണ്‍ പാടുകളുമെല്ലാം ഈ മിശ്രിതം സഹായിക്കും. വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും രക്തചന്ദനത്തിന്റെ മരുന്നു ഗുണവുമെല്ലാം മുഖക്കുരുവും അലര്‍ജിയും പോലുളള പ്രശ്നങ്ങളെ വേരോടെ ഇല്ലാതാക്കുന്നു.
Post Your Comments