KannurLatest NewsKeralaNews

സിഐടിയുവിന്റെ സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടി, ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്: എം.വി ജയരാജൻ

'സിഐടിയു തൊഴിൽ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് മാതമംഗലത്ത് സമരം ചെയ്യുന്നത്' അദ്ദേഹം പറഞ്ഞു.

കണ്ണൂർ: മാതമം​ഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തി. ‘സിഐടിയു തൊഴിൽ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് മാതമംഗലത്ത് സമരം ചെയ്യുന്നത്’ അദ്ദേഹം പറഞ്ഞു. ‘സിഐടിയുവിന്റെ സമരം കൊണ്ടല്ല മാതമംഗലത്ത് കട പൂട്ടിയത്. തൊഴിൽ നിഷേധത്തിന് എതിരെയാണ് സിഐടിയു സമരം ചെയ്യുന്നത്. കടയുടമ പച്ചക്കള്ളമാണ് പറയുന്നത്’ ജയരാജൻ പറഞ്ഞു.

Also read: ഞാൻ തന്നെ മുഖ്യമന്ത്രി, പാർട്ടിയിൽ എതിർപ്പില്ല: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഹരീഷ് റാവത്ത്

‘പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയുക്കാർ. കട ഉടമ പ്രശ്നം പരിഹരിക്കാൻ വന്നിരുന്നു. സിപിഎം വിരുദ്ധർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ നാട്ടിൽ ഉള്ളവർ അറബിക്കടലിൽ ചാടണോ?’ ജയരാജൻ ചോദിച്ചു.

സിഐടിയു ആണ് ആദ്യം നോക്കുകൂലിക്കെതിരെ പ്രതിഷേധിച്ചത്. നോക്കുകൂലി ചോദിച്ചിട്ടില്ല. തൊഴിലാണ് ആവശ്യപ്പെട്ടത്. തൊഴിൽ ചോദിക്കുന്നത് പാതകമാണോ? കോടതി പലതും പറയുകയാണ്. ചുമട്ട് തൊഴിലാളികൾക്ക് ജോലി നൽകി പ്രശ്നം പരിഹരിക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർത്ഥിക്കുന്നു. സിഐടിയു നേതാവ് പൊലീസിനെതിരെ പറഞ്ഞത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. മാതമംഗലത്തെ പ്രശ്നം പ്രാദേശികമാണ്. പ്രശ്നം പരിഹരിക്കും.’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button