Latest NewsIndia

നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു

മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ വൃത്തിയാക്കുന്നത് ഉൾപ്പെടെ നിരവധി ജോലികൾ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി.

ചെന്നൈ: തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ് സിബിഐയ്‌ക്ക് വിടാൻ തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പീഡനം സഹിക്കാൻ കഴിയാതെ താൻ വിഷം കഴിച്ചതാണെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. തഞ്ചാവൂരിലെ സെന്റ് മൈക്കിൾസ് ഗേൾസ് ഹോം എന്ന ബോർഡിംഗ് ഹൗസിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.

കേസിൽ തമിഴ്‌നാട്ടിലെ ഒരു ഉന്നതമന്ത്രി തന്നെ ഇടപെട്ടതിനാൽ ഇനി കേസന്വേഷണവുമായി തമിഴ്‌നാട് പോലീസ് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. കേസ് ഒരു അഭിമാനപ്രശ്‌നമായി കണക്കിലെടുക്കാതെ സിബിഐയ്‌ക്ക് വിടണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. കേസ് സിബിഐയ്‌ക്ക് വിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സർക്കാരിന്റെ അഭ്യർത്ഥനയിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

ജനുവരി 19നായിരുന്നു ആത്മഹത്യയ്‌ക്ക് ശ്രമിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒമ്പതിന് പെൺകുട്ടി വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ വൃത്തിയാക്കുന്നത് ഉൾപ്പെടെ നിരവധി ജോലികൾ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുകയും പഠിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി ചികിത്സയിലിരിക്കെ പെൺകുട്ടി മൊഴി നൽകി.

കന്യാസ്ത്രീയായ ഹോസ്റ്റൽ വാർഡന്റെ പീഡനത്തെക്കുറിച്ച് ഇതോടെയാണ് പുറത്തുവന്നത്. വാർഡൻ ക്രിസ്തുമതം സ്വീകരിക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. വിഷം കഴിച്ചയുടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബോധം തെളിഞ്ഞതോടെ ആത്മഹത്യയ്‌ക്ക് ശ്രമിക്കാനുള്ള കാരണങ്ങൾ പെൺകുട്ടി ഡോക്ടറോടെ വെളിപ്പെടുത്തി. പിന്നീട് പോലീസെത്തി മൊഴിയെടുത്തു. ശേഷമാണ് ആരോഗ്യനില വഷളായതും പെൺകുട്ടി മരണത്തിന് കീഴടങ്ങിയതും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button