Latest NewsInternational

ഹൂതി ഭീകരാക്രമണം : സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി യുഎസ് റാപ്റ്റർ യുദ്ധവിമാനങ്ങൾ

ദുബായ്: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി അമേരിക്കൻ യുദ്ധവിമാനങ്ങൾ. അമേരിക്കൻ ഇന്നത്തെ ഏറ്റവും ശക്തിയേറിയ ഫൈറ്ററായ എഫ് 22 റാപ്റ്റർ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാണ് യുഎഇയിലെ എയർബേസിൽ ലാൻഡ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹൂതി വിമതർ യുഎഇയിൽ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഒരിക്കൽ നടന്ന സ്ഫോടനത്തിൽ ഇന്ത്യക്കാർക്ക് അടക്കം പരിക്കേറ്റിരുന്നു. ഇത് കൂടാതെ നിരവധി തവണയാണ് അബുദാബി ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇവ ആകാശത്ത് വെച്ച് തന്നെ തകർത്തു കളഞ്ഞെങ്കിലും, അവശിഷ്ടങ്ങൾ വീണ് കുറച്ചു പേർക്ക് പരിക്കേറ്റിരുന്നു.

ഇറാന്റെ ശക്തമായ പിന്തുണയുള്ള കൂട്ടരാണ് ഹൂതികൾ. ഇങ്ങനെയൊരു അവസരത്തിലാണ് അമേരിക്ക സഹായം പ്രഖ്യാപിക്കുന്നതും, ആക്രമണസജ്ജമായ യുദ്ധവിമാനങ്ങൾ കൊടുക്കുന്നതും. അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആവശ്യപ്രകാരമാണ് യുഎസ് സെക്രട്ടറി ഓഫ് ഡിഫൻസ് വ്യോമസേനയുടെ സേവനം ലഭ്യമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button