തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി രാജേന്ദ്രൻ ആയുധം സൂക്ഷിക്കുന്നത് കൊലപാതകത്തിന് തൊട്ടു മുൻപ് വരെ ഇര കാണാത്ത തരത്തിൽ. അരയിലും ബാഗിലുമൊന്നുമല്ല, കൈയിൽ ചുറ്റിയ തുണിക്കുള്ളിലാണ് രാജേന്ദ്രൻ കത്തി കരുതുക. മോഷണശ്രമത്തിനിടെ ചെറുത്തു നിൽപ്പുണ്ടാകുമ്പോൾ ഒരു കൈയിൽ ഒളിപ്പിച്ച കത്തി മറുകൈ കൊണ്ടെടുക്കും. അക്രമിക്കുക എപ്പോഴും കഴുത്തിനു നേരെ മാത്രം.
Read Also: ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി
അമ്പലമുക്ക് പ്രതി രാജേന്ദ്രൻ കൊല നടത്തുന്നത് പ്രത്യേക രീതിയിലെന്നത് പോലീസ് തിരിച്ചറിഞ്ഞത് പഴയ കൊല കേസുകളുടെ ചരിത്രം പരിശോധിച്ചപ്പോഴാണ്. തുണിക്കുള്ളിലെ മൂർച്ചയുള്ള ആയുധം ഒറ്റനോട്ടത്തിൽ ഇരയ്ക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്നതു തന്നെയാണ് അഞ്ചു കൊലകളും നടത്താൻ രാജേന്ദ്രൻ ഈ രീതി തിരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയത് തോർത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ചായിരുന്നു. ഇതുവരെ കണ്ടെത്തിയ അഞ്ചു കൊലപാതകവും കഴുത്ത് മുറിച്ചാണ്.
Post Your Comments