NattuvarthaLatest NewsKeralaNewsIndiaInternational

സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്‌

ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പേരിൽ കേരളത്തിലേക്ക് കോടികൾ ഒഴുകുന്നതായി എൻഐഎ റിപ്പോർട്ട്‌. പാകിസ്ഥാനിൽ നിന്നാണ് പണമെത്തുന്നത്. കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയുടെ പ്രവർത്തനത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും എൻ ഐ എ കണ്ടെത്തി. എൻ ഐ എ റിപ്പോർട്ട്‌ ശരിവച്ച് ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Also Read:ആ മലമുകളിൽ ദൈവമുണ്ട്, ദൈവത്തെ കണ്ട് താഴേക്കിറങ്ങി: ബാബു

റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയാണ്. കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദു റിപ്പോർട്ട്‌ ചെയ്തിരുന്നു. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും പാകിസ്ഥാനോടൊപ്പം തന്നെ കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.

മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ (അബു യഹ്യ), മുഷ്ഹാബ് അന്‍വര്‍ (കണ്ണൂര്‍), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരുടെ അറസ്റ്റിനെ തുടർന്ന് ഇവർക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇക്കൂട്ടർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ വഴി ഇവർ ആളുകളുമായി ബന്ധപ്പെടുന്നുവെന്നും എൻ ഐ എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button