News

മൂന്നാം ഭാര്യയും ഇമ്രാനെ ഉപേക്ഷിക്കുന്നു : ഇമ്രാന്റെ ആഡംബര വീട് ‘ബനി ഗാല’ ഉപേക്ഷിച്ച് ബുഷ്റ

ഇസ്ലാമാബാദ് : മൂന്നാം ഭാര്യയും ഇമ്രാന്‍ ഖാനെ ഉപേക്ഷിച്ച് പോയതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് . മൂന്നാം ഭാര്യ ബുഷ്‌റ ബീബിയും ഇമ്രാനും തമ്മില്‍ വഴക്കുണ്ടായതായാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദിലെ ഇമ്രാന്റെ ആഡംബര വീട് ‘ബനി ഗാല’ ഉപേക്ഷിച്ച് ബുഷ്‌റ ലാഹോറിലേക്ക് താമസം മാറ്റിയതായും റിപ്പോര്‍ട്ട് ഉണ്ട്. ഇവിടെ സുഹൃത്ത് സാനിയ ഷായ്ക്കൊപ്പമാണ് താമസം. ബുഷ്റ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം തോട്ടക്കാരന്‍, പാചകക്കാരന്‍, ഡ്രൈവര്‍ തുടങ്ങി ബനി ഗാലയിലെ എല്ലാ പേഴ്സണല്‍ സ്റ്റാഫിനെയും ഇമ്രാന്‍ മാറ്റിയതായും സൂചനയുണ്ട്.

Read Also : ബോംബ് വീണ് തല ചിതറിത്തെറിച്ചു, റോഡില്‍ തലയില്ലാത്ത മൃതദേഹം: ഒരേപോലെ ഡ്രസ് ധരിച്ചവർ ഓടുന്നതുകണ്ടു 

ബ്രിട്ടീഷ്‌കാരിയായ ജെമീമ ഗോള്‍ഡ്‌സ്മിത്ത് ആയിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. ആ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. ബിബിസി മാദ്ധ്യമപ്രവര്‍ത്തകയായ റെഹം ഖാനായിരുന്നു ഇമ്രാന്റെ രണ്ടാം ഭാര്യ. എന്നാല്‍ വിവാഹം വെറും 8 മാസത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. ബുഷ്‌റയാണ് മൂന്നാമത്തെ ഭാര്യ.

പാകിസ്താനിലെ പല മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഇമ്രാന്റെ പാര്‍ട്ടി എംപി അമീര്‍ മാലിക് നവംബറില്‍ ബാനി ഗാലയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഇമ്രാന്‍ഖാന്‍ അസ്വസ്ഥനാണെന്നും സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button