ഒട്ടാവ : അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് 19 വാക്സിന്‍ നിര്‍ബന്ധമാക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധ പ്രകടനം മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ സമരം ജനുവരി അവസാനം മുതല്‍ തലസ്ഥാനമായ ഒട്ടാവയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസപ്പെടുത്തി.
കാനഡയിലെ പ്രതിഷേധത്തെ തുടര്‍ന്ന് വാക്‌സിന്‍ നിയമങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുഎസിലെ ട്രക്ക് ഡ്രൈവര്‍മാരും സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍.
അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി കാനഡയും യുഎസും ജനുവരിയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് 19 വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ട്രക്ക് ഡ്രൈവര്‍മാരെ ചൊടിപ്പിച്ചത്. ജനുവരി ആദ്യം പ്രാബല്യത്തില്‍വന്ന നിയമത്തില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍മാര്‍ ലോറികളുമായി തലസ്ഥാനമായ ഒട്ടാവയിലേക്ക് ഒരു മാര്‍ച്ച് നടത്തി. ഇതായിരുന്നു സമരത്തിന്റെ തുടക്കം. പിന്നീട് സമരം രാജ്യമെങ്ങും വ്യാപിക്കുകയായിരുന്നു.
Post Your Comments