മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്‌സ്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ‘ബ്ലാക്ക് ഹെഡ്‌സി’ ന് കാരണമാകുന്നുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ഹെഡ്‌സിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും ബ്ലക്ക് ഹെഡ്സ് മാത്രമല്ല മുഖത്തെ ചുളിവുകൾ മാറാനും ഏറെ ഗുണം ചെയ്യും.
Read Also : ‘അശ്വത്ഥാമാവ് വെറും ആനയല്ല’ എന്ന ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം
ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ ഈ മിശ്രിതം വളരെ മികച്ചതാണ്.
Post Your Comments