KeralaLatest News

രണ്ടു ദിവസത്തെ ‘മിഷൻ ബാബു’ : ചിലവ് അരക്കോടി രൂപ

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു. ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

ബാബു കുടുങ്ങിയപ്പോൾ, എൻഡിആർഎഫിന്റെ ശ്രമത്തിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടർ മലമ്പുഴയിൽ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ മി ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, മറ്റ് സംവിധാനങ്ങൾ ഗതാഗതം തുടങ്ങിയവയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.

കൂർമ്പാച്ചി മലയിൽ ഇതിനു മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കം ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. രണ്ട് ദിവസത്തോളം മലയിടുക്കിൽ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button