KeralaLatest NewsNewsIndia

ഹിജാബ് സമരത്തെ ഹൈജാക് ചെയ്യാൻ തീവ്ര ഇസ്‌ലാമിസ്റ്റുകൾ ശ്രമിക്കുന്നു: എക്സ് മുസ്ലിം ഓഫ് കേരള

രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിജാബ് സമരത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി എക്സ് മുസ്ലിം ഓഫ് കേരള രംഗത്ത്. ഹിജാബ് സമരത്തെ ഹൈജാക് ചെയ്യാൻ തീവ്ര ഇസ്‌ലാമിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് എക്സ് മുസ്ലിം ഓഫ് കേരള ഫേസ്ബുക്കിൽ കുറിച്ചു. സ്വതവേ പരസ്പര സ്നേഹവും സഹാനുഭൂതിയുമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ ഇത്തരം വർഗീയ നാടകങ്ങൾ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് എക്സ് മുസ്ലിം ഓഫ് കേരള വ്യക്തമാക്കി.

Also Read:ഹിജാബ് വിവാദം: ഉഡുപ്പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, സംഘർഷങ്ങളിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും

‘പ്രത്യേകിച്ച് യൂണിഫോം നിബന്ധനകൾ ഒന്നുമില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെ വിദ്യാർഥികളെ അണിനിരത്തി സമൂഹത്തിൽ വർഗീയത സൃഷ്ടിക്കുന്ന പ്രവർത്തിയാണ് കർണാടകയിൽ സംഘപരിവാർ നടത്തുന്നത്. സഹാനുഭൂതിയും അനുകമ്പയും ഉള്ള കുട്ടികൾക്കിടയിൽ ഇത്തരത്തിൽ പൊറാട്ട് നാടകങ്ങൾ നടത്തുമ്പോൾ അതൊരു ഉണങ്ങാത്ത മുറിവാണ് സമ്മാനിക്കുക’, എക്സ് മുസ്ലിം ഓഫ് കേരള വിമർശിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രത്യേകിച്ച് യൂണിഫോം നിബന്ധനകൾ ഒന്നുമില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെ വിദ്യാർഥികളെ അണിനിരത്തി സമൂഹത്തിൽ വർഗീയത സൃഷ്ടിക്കുന്ന പ്രവർത്തിയാണ് കർണാടകയിൽ സംഘപരിവാർ നടത്തുന്നത്. സഹാനുഭൂതിയും അനുകമ്പയും ഉള്ള കുട്ടികൾക്കിടയിൽ ഇത്തരത്തിൽ പൊറാട്ട് നാടകങ്ങൾ നടത്തുമ്പോൾ അതൊരു ഉണങ്ങാത്ത മുറിവാണ് സമ്മാനിക്കുക.

മുഖം മറക്കാത്ത തരത്തിൽ ഉപയോഗിക്കുന്ന ഹിജാബുകൾ കൊണ്ട് പ്രത്യേകിച്ച് സാമൂഹിക പ്രശ്നങ്ങളോ ഭരണഘടനാവിരുദ്ധതയോ ഉണ്ടാകുന്നില്ല. എന്നാൽ അതിന്റെ നിർബന്ധിത നിരോധനവും തുടർന്ന് അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മത്സരത്തിനുള്ള നിഷേധവും തീർച്ചയായും പൗരാവകാശ ലംഘനമാണ്. ഇതിന്റെ ആത്യന്തികലക്ഷ്യം മുസ്ലിം അപവൽക്കരണമാണ്. അതുകൊണ്ട് ഈ നീക്കത്തെ എക്സ് മുസ്ലിം ഓഫ് കേരള ശക്തമായി എതിർക്കുന്നു.

അതുപോലെ തന്നെ നിരോധനമുള്ളത് മുഖം മറയ്ക്കുന്ന നിഖാബിന് മാത്രമാണെന്നുള്ള തെറ്റായ പ്രചരണവും നടക്കുന്നുണ്ട്. മറുവശത്ത് ഇതിനിടയിൽ മുഖം മറയുന്ന തരത്തിലുള്ള നിഖാബും മറ്റു സമാന വേഷങ്ങളുമായി ഹിജാബ് സമരത്തെ ഹൈജാക് ചെയ്യാൻ തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകൾ ശ്രമിക്കുന്നുണ്ട്. അങ്ങനെ ഇവിടെ വർഗീയത പരത്താൻ ഇരുകൂട്ടരും നടത്തുന്ന ശ്രമങ്ങൾ തടയേണ്ടതുണ്ട്.

ആത്യന്തികമായി ഒരു മതവിഭാഗത്തെ മാത്രം കൃത്യമായിട്ട് ടാർഗറ്റ് ചെയ്തുകൊണ്ട് അവരുടെ മൗലികമായ വിദ്യാഭ്യാസത്തെ തന്നെ അവതാളത്തിലാകുന്ന അതുവഴി മുസ്ലിം അപരവൽക്കരണം ലക്ഷ്യമിടുന്ന എല്ലാ പ്രവർത്തനങ്ങളെയും എക്സ് മുസ്ലിം ഓഫ് കേരള അപലപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button