Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു: റോയിക്കെതിരേ കൂടുതൽ പരാതികൾ

കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

കൊച്ചി: ഫോർട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിനും കൂട്ടർക്കുമെതിരേ കൂടുതൽ പരാതികൾ. റോയിക്കും കൂട്ടുപ്രതികളായ സൈജു എം. തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതൽപേർ പരാതിയുമായി എത്തിയത്. ഇവരുടെ പീഡനത്തിന് ഇരയായ ഒമ്പതുപേരിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഹോട്ടലിൽവെച്ച് റോയിയിൽ നിന്നും മറ്റു പ്രതികളിൽ നിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്.

കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. ലൈംഗികമായി ദുരനുഭവമുണ്ടായ 16-വയസ്സുകാരിയായ പെൺകുട്ടികളിൽ ഒരാൾക്ക് പകരം അവരുടെ മാതാവാണ് പോലീസിന്‌ മൊഴി നൽകിയത്. കുട്ടിയുടെ മാനസിക നില സാധാരണനിലയിലെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കും. അതേസമയം, താൻ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞുക്കൊണ്ട് അഞ്ജലി ഇൻസ്റ്റഗ്രാമിലൂടെ ലൈവിലെത്തിയിരുന്നു.

shortlink

Post Your Comments


Back to top button