Latest NewsKeralaCinemaMollywoodNewsEntertainment

‘പ്രാര്‍ത്ഥന കൊണ്ടല്ല, ഓപ്പറേഷന്‍ ചെയ്തതു കൊണ്ടാണ് രോഗം മാറിയത്’: ടൊവിനോ തോമസ്

നിലവിലെ യൂത്തന്മാരിൽ മിനിമം ഗ്യാരണ്ടിയുള്ള നടനായിട്ടാണ് ടോവിനോ തോമസിനെ ഒട്ടുമിക്ക ആൾക്കാരും നോക്കിക്കാണുന്നത്. പ്രളയ സമയത്തും അല്ലാതെയും ടോവിനോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് താൻ ചില കാര്യങ്ങളെ യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തുകയാണ് ടോവിനോ. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്.

Also Read:കടകളിൽ സ്ഥാപിക്കുന്ന ക്യൂ ആർ കോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ വർദ്ധിക്കുന്നു: പൊലീസ് മുന്നറിയിപ്പ് നൽകി

‘എനിക്ക് 12 വയസുള്ള സമയത്ത് കിഡ്‌നി സ്റ്റോൺ വന്നു. രണ്ടര സെന്റിമീറ്റർ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓർത്ത് വേദനിക്കുന്നത് ഞാൻ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാർത്ഥിച്ചാൽ വേദന മാറും. പ്രാർത്ഥിച്ചാൽ കിഡ്‌നി സ്റ്റോൺ അലിഞ്ഞാതെയാകും എന്നൊക്കെ. ഞാൻ ഒടുക്കത്തെ പ്രാർത്ഥനയായിരുന്നു. ജീവിതത്തിൽ പ്രാർത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല. കീഹോൾ സർജറിയിൽ കല്ലെടുത്ത് കളഞ്ഞു. യുക്തിപരമായി ഞാൻ പ്രാർത്ഥിച്ചിട്ട് അത് പോയില്ല, സർജറി ചെയ്തപ്പോൾ അത് പോയി. ദൈവം പാതി താൻ പാതി എന്ന് പറയുന്നതിൽ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളു. തന്റെ പാതി കൃത്യമായി ചെയ്‌താൽ അത് നമുക്ക് തന്നെ പ്രചോദനം ആണ്’, ടോവിനോ തോമസ് പറയുന്നു.

അതേസമയം, ബേസിൽ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നൽ മുരളി ആണ് ടോവിനോയുടെതായി അവസാനമിറങ്ങിയ പടം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദൻ’ ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. അന്ന ബെൻ ആണ് നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button